ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് 28-ന് നടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകള്‍ ചൊവ്വാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കും. ബാങ്കിങ് സേവനങ്ങളെ ബാധിക്കുമെന്ന് എസ്.ബി.ഐ, പി.എന്‍.ബി, ബി.ഒ.ബി. തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകരെ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment