കാറ്റിന്റെ ചിറകേറി
മഴക്കുഞ്ഞുങ്ങൾ
നടുകാണാനിറങ്ങി..
വഴിക്കു വെച്ച്
വെയിൽ തുമ്പികൾ
അവയെ കവർന്നെടുത്തു
കാടുകയറി...
കാത്തിരുന്ന പുഴ
കരഞ്ഞു കരഞ്ഞു
കണ്ണീർവറ്റി ശയ്യയിലായി...
കൂട്ടില്ലാതെ നടുപ്പാതയിൽ
പോയി തപസ്സിരുന്നു കുന്ന്...
ചോര വാർന്നു ചാപ്പിള്ള-
കളെ പെറ്റു വിധിക്കു
കീഴടങ്ങി പാടം...
വരിനിന്ന വർണക്കുടങ്ങൾ
വിയർപ്പു നക്കി
തൊണ്ട നനച്ചു...
വഴിയോരത്തു കുപ്പിയിലാക്കി
കെട്ടിത്തൂക്കിയ ജഡം
കണ്ടു വിറങ്ങലിച്ചു മരം..
എന്നിട്ടും...ചിരിച്ചു പാറി
നടക്കുന്ന വെയിൽ തുമ്പികളെയാരും
തുറുങ്കിലടക്കാത്തതെന്ത്...??!
കെ.ജെ.അലനല്ലൂർ
No comments:
Post a Comment