📆2017 മാര്‍ച്ച് 06 തിങ്കള്‍
ⓂⓂⓂⓂⓂⓂⓂⓂⓂⓂ
➖➖➖➖➖➖➖➖➖➖
*0⃣1⃣35പദ്ധതികള്‍ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി*
⬛35 ഓളം പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇത് 84 പദ്ധതികളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
▪നേരിട്ട് സബ്സിഡി ലഭിക്കുന്ന പദ്ധതികള്‍ക്കെല്ലാം ഗുണഭോക്താക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസം നേടാനടക്കം 35 ഓളം പദ്ധതികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയത്.
*0⃣2⃣യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകളില്‍ വീഴ്ച പറ്റിയെന്ന് സി.എ.ജി*
⬛യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സിഐജി റിപ്പോര്‍ട്ട്. മെത്രാന്‍ കായല്‍, കടമക്കുടിയിലെ മെഡിസിറ്റി പദ്ധതി, ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി നടത്തിയ സ്ഥലമേറ്റെടുക്കല്‍, കോട്ടയം ഇടനാഴി, കോട്ടയം മെഡിസിറ്റി ഹബ് തുടങ്ങിയ പദ്ധതികള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ 2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനം നടന്നെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയത്.
*0⃣3⃣ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്*
⬛ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടികാണിച്ച് സര്‍ക്കാരിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിച്ചു.
➖➖➖➖➖➖➖➖➖➖
*🌴പ്രാദേശികം🌴*
*0⃣4⃣ഇങ്ങനെ പോയാല്‍ പൊലീസിലാരും കാണില്ല; സുപ്രീംകോടതി*
⬛ഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെങ്കില്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോ എന്ന് കോടതി ചോദിച്ചു.
▪വ്യക്തിപരമായ താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയെ മാറ്റിയതെന്നും ഇത് ഗൌരവമായി പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി, സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
*0⃣5⃣പിണറായിക്ക് വീണ്ടും സംഘപരിവാര്‍ ഭീഷണി*
⬛കേരള മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും സംഘപരിവാര്‍ ഭീഷണി. മാര്‍ച്ച് 19ന് ഹൈദരാബാദില്‍ സിപിഐഎം സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഹൈദരാബാദിലെ ബിജെപി എംഎല്‍എയാണ് ഭീഷണി മുഴക്കിയത്.
▪ഘോഷാമഗല്‍ എംഎല്‍എ രാജാ സിംഗ് ആണ് പിണറായിക്കെതിരെ ഭീഷണി മുഴക്കിയത്. തെലങ്കാന സര്‍ക്കാരിനോടും പൊലീസിനോടും യോഗത്തിന് അനുമതി നല്‍കരുതെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു.
*0⃣6⃣ബജറ്റ് ചോര്‍ച്ച: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു*
⬛ബജറ്റ് ചോര്‍ച്ച ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്.
▪ധനമന്ത്രിയുടെ കയ്യില്‍ നിന്ന് ബജറ്റ് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
*0⃣7⃣പിണറായിക്കുള്ള ആര്‍എസ്എസ് വധഭീഷണിക്കെതിരെ നിയമസഭയുടെ പ്രമേയം; പിന്തുണച്ച് യുഡിഎഫ്*
⬛മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന് ചന്ദ്രാവത്തിനെതിരെ പ്രതിപക്ഷ പിന്തുണയോടെ നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി.
▪മന്ത്രി എകെ ബാലന്‍ കൊണ്ടുവന്ന പ്രമേയത്തെ യുഡിഎഫ് പിന്താങ്ങി. സഭയില്‍ ഇല്ലാതിരുന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ അംഗീകാരത്തോടു കൂടിയാണ് പ്രമേയമെന്ന് എകെ ബാലന്‍ സഭയെ അറിയിച്ചു.
*0⃣8⃣മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ വിഎം രാധാകൃഷ്ണന്‍ വിജിലന്‍സിന് മുമ്പാകെ കീഴടങ്ങി*
⬛മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്നില്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് അന്വേഷണ സംഘത്തിന് മുമ്പാകെയാണ് രാധാകൃഷ്ണനെത്തിയത്. മുന്‍കൂര്‍ ജാമ്യം ഇല്ലെന്നും ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
*0⃣9⃣എംവി ജയരാജന്‍ ഇനി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി*
⬛മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജൻ ചുമതലയേറ്റു.
▪എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടിനനുസൃതമായി പ്രവര്‍ത്തിക്കുമെന്നും ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച അനുഭവം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചുമതലയേറ്റ ശേഷം ജയരാജന്‍ പറഞ്ഞു.
*1⃣0⃣മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം; ഹൈക്കോടതി വിശദീകരണം തേടി*
⬛കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി വിശദീകരണം തേടി. പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
*1⃣1⃣കലാഭവന്‍ മണിയുടെ മരണം: സഹോദരന്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്*
⬛കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നടത്തിവന്ന നിരാഹാര സമരം നീട്ടി.
▪ചാലക്കുടി കലാമന്ദിറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു രാമകൃഷ്ണന്‍. ഇതിനോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതെ വന്നതോടെയാണ് സമരം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
*🌐ദേശീയം🌐*
*1⃣2⃣മുംബൈ ആക്രമണം: പിന്നില്‍ പാക് സംഘടന തന്നെയെന്ന് പാക് മുൻ എന്‍എസ്എ*
⬛2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയെന്ന് പാകിസ്താന്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) മഹ്മൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തല്‍.
▪അതേസമയം പാകിസ്താന്‍ സർക്കാരിന് ഇതില്‍ യാതൊരുവിധ പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം വിഷയമാക്കി ഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
*1⃣3⃣ബാബറി മസ്ജിദ്: അദ്വാനിയടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടി വരും*
⬛ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അടക്കം 13 ബിജെപി- വിഎച്ച്പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചേക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് പിസി ഘോഷ്, ജസ്റ്റിസ് ആര്‍എസ് നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റെ വിധിന്യായത്തിലാണ് ഇത്തരമൊരു സൂചനയുള്ളത്.
*1⃣4⃣ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ എയിംസ് തമിഴ്‌നാട് സര്‍ക്കാറിന് കൈമാറി*
⬛അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ നടത്തിയ വിലയിരുത്തലുകള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.
*1⃣5⃣തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിനിടെ രണ്ടു മരണം*
⬛തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിനിടെ രണ്ടു പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കാഴ്‌ചക്കാരായി എത്തിയ വാസിം അക്രം(20), എം വെള്ളൈസ്വാമി(50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവാപ്പുരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രമൈതാനത്ത് നടന്ന ജല്ലിക്കട്ടിനിടെയാണ് അപകടമുണ്ടായത്.
*1⃣6⃣30 കൊല്ലത്തിന് ശേഷം കടലിലെ ഇന്ത്യയുടെ രൗദ്രഭാവം പിന്‍വാങ്ങുന്നു*
⬛ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് വിരാട് വിരമിക്കുന്നു. 30 വര്‍ഷം ഇന്ത്യന്‍ നേവിയെ സേവിച്ച വിരാടിന്റെ പതാക താഴ്ത്തല്‍ ചടങ്ങ് മുംബൈയില്‍ വെച്ച് നടക്കും.
▪കപ്പല്‍ വാങ്ങാന്‍ ആരുമെത്തിയില്ലങ്കില്‍ പൊളിച്ചു വില്‍ക്കാനാണ് നാവികസേനയുടെ തീരുമാനം. കപ്പലിനെ മ്യുസിയമാക്കി സംരക്ഷിക്കുന്ന കാര്യം ആന്ധ്ര സര്‍ക്കാരും പരിഗണിക്കുന്നു.
*1⃣7⃣ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക്*
⬛ഉത്തര്‍പ്രദേശില്‍ അവസാന ഘട്ടത്തിലേക്കും മണിപ്പൂരില്‍ രണ്ടാം ഘട്ടത്തിലേക്കുമുള്ള തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനി ച്ചു. ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയാണ് അവസാനഘട്ട പോളിംഗ്.
*🌍അന്താരാഷ്ട്രം🌍*
*1⃣8⃣ട്രംപിനെ വെല്ലുവിളിച്ച് ഉത്തര കൊറിയ*
⬛അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ഉത്തര കൊറിയ നാലു മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
▪പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ആരംഭിച്ചത്.
*1⃣9⃣അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ഉല്‍പ്പാദന നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ചൈന*
⬛2017 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ചൈന. പ്രായോഗികമാക്കാനാവുമെങ്കില്‍ മാത്രമെ ഇതിലും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രാജ്യത്തിന് ലക്ഷ്യമിടാനാവൂവെന്ന് പ്രധാനമന്ത്രി ലീ കെകിയാങ് അറിയിച്ചു.
▪നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ വാര്‍ഷിക യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
*2⃣0⃣തുര്‍ക്കി-ജര്‍മനി ബന്ധം വഷളാകുന്നു*
⬛തുര്‍ക്കിയും ജര്‍മനിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. ജര്‍മനി ഇപ്പോഴും നാസിസത്തില്‍ നിന്ന് മോചിതമായിട്ടില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിമര്‍ശിച്ചു.
▪ജര്‍മനിയില്‍ സംസാരിക്കാന്‍ തനിക്ക് അനുമതി നല്‍കിയില്ലെങ്കില്‍ അതിന് ജര്‍മനി തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഉര്‍ദുഗാന്‍ നല്‍കി.
*✈പ്രവാസി✈*
*2⃣1⃣കുവൈത്ത് എയര്‍വേസ് കൊച്ചിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കുറച്ചു*
⬛കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് കൊച്ചിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കുറച്ചു. നിലവില്‍ ആഴ്ചയില്‍ 13 വിമാനങ്ങളാണ് കൊച്ചിയിലേക്ക് സർവീസ് നടത്തുന്നത്.
▪മാർച്ച് 26 മുതൽ സർവീസുകളുടെ എണ്ണം 10 ആക്കിയാണ് കുറച്ചത്. ന്യൂയോർക്കിലേക്ക് പുതിയ പ്രതിദിന സർവീസ് ആരംഭിച്ചതായും വിമാനക്കമ്പനി അറിയിച്ചു.
*2⃣2⃣യു.എ.ഇയില്‍ എണ്ണയേതര സ്വകാര്യ മേഖലക്ക് വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്*
⬛യു.എ.ഇയില്‍ എണ്ണയേതര സ്വകാര്യ മേഖലക്ക് പിന്നിട്ട 17 മാസം വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. യു.എ.ഇയിലെ സ്വകാര്യ മേഖല പിന്നിട്ട ഒന്നര വര്‍ഷം മികച്ച പ്രകടനമാണ് നടത്തിയതെന്ന് എമിറേറ്റ്സ് എന്‍.ബി.ഡി പ്രായോജകരായ പി.എം.ഐ സൂചികാ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
*2⃣3⃣നിബന്ധനകള്‍ പാലിക്കാത്ത റിക്രൂട്ടിങ് ഓഫീസുകളുടെ ലൈസന്‍സ് സൗദി തൊഴില്‍ മന്ത്രാലയം റദ്ദാക്കി*
⬛നിബന്ധനകള്‍ പാലിക്കാത്ത 11 റിക്രൂട്ടിങ് ഓഫീസുകളുടെ ലൈസന്‍സ് സൗദി തൊഴില്‍ മന്ത്രാലയം റദ്ദാക്കി. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതിയത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഴ്ച കണ്ടത്തെിയ ഓഫീസുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
*2⃣4⃣വിദേശികള്‍ പണമയക്കുന്ന വലിയ രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് റിപ്പോര്‍ട്ട്*
⬛വിദേശികള്‍ പണമയക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം സൗദി അറേബ്യയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2015 ലെ കണക്ക് പ്രകാരം 145.5 ബില്യണ്‍ റിയാലാണ് (38.8 ബില്യണ്‍ ഡോളര്‍) സൗദി അറേബ്യയില്‍നിന്ന് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയച്ചത്.
▪ആഗോളാടിസ്ഥാനത്തില്‍ വിദേശ ജീവനക്കാരുടെ പണമിടപാടുകളെ കുറിച്ച് സൗദിയിലെ പ്രാദേശിക ദിനപത്രം 'അല്‍രിയാദ്' നടത്തിയ പഠനമാണ് പുതിയ വിവരം പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലെ വിദേശികള്‍ 2015ല്‍ നടത്തിയ പണമിടപാട് 61.4 ബില്യണ്‍ ഡോളറാണ്.
*📊സാമ്പത്തികം📊*
*2⃣5⃣സെന്‍സെക്‌സ് 216 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു*
⬛ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 215.74 പോയന്റ് നേട്ടത്തില്‍ 29048.19ലും നിഫ്റ്റി 65.90 പോയന്റ് ഉയര്‍ന്ന് 8963.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
*2⃣6⃣അസാധു നോട്ടുകള്‍ സ്വീകരിക്കുന്നില്ല: കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി*
⬛അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ നിക്ഷേപിക്കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു. വെള്ളിയാഴ്ച്ചയ്ക്കകം കേന്ദ്രം വിഷയത്തില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിലപാട്.
▪നോട്ട് അസാധുവാക്കിയ ദിനം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട രേഖകളിലും മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ നിക്ഷേപിക്കാമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്നയിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.
*📚വിദ്യാഭ്യാസം📚*
*2⃣7⃣മെഡിക്കല്‍ പിജി പ്രവേശനത്തിന് അപേക്ഷിക്കാം*
⬛കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ/ സഹകരണ മെഡിക്കല്‍ കോളേജുകളിലെ ലഭ്യമായ എല്ലാ സീറ്റിലേക്കും 2017 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ ഡിപ്ളോമ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.
▪ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് നാലുമുതല്‍ 13ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം.
*2⃣8⃣BSNL ജൂനിയര്‍ ടെലികോം ഓഫീസര്‍: അപേക്ഷിക്കാം*
⬛BSNL ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
▪യോഗ്യത: ബിഇ/ ബിടെക്- (ടെലികോം/ ഇലക്‌ട്രോണിക്സ്/ റേഡിയോ/ കംപ്യൂട്ടര്‍/ ഇലക്‌ട്രിക്കല്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്) എംഎസ്സി- ഇലക്‌ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
*🎥സിനിമ🎥*
*2⃣9⃣അഞ്ച് നായികമാര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു*
⬛റൊമാന്റിക് ചിത്രം 'സോളോ'യില്‍ അഞ്ച് നായികമാര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് 'സോളോ'.
*3⃣0⃣ഐശ്വര്യ രജനികാന്ത് ഐക്യരാഷ്ട്ര സഭയില്‍ നൃത്തം ചെയ്യും*
⬛ഐശ്വര്യ രജനികാന്തിന് ഐക്യരാഷ്ട്ര സഭയില്‍ നൃത്തം ചെയ്യാന്‍ അവസരം. വനിതാ ദിനത്തിലാണ് യുഎന്‍ ഗുഡ്‍വില്‍ അംബാസിഡര്‍ കൂടിയായ ഐശ്വര്യ നൃത്തം അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് യുഎന്നില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
*⚽കായികം⚽*
*3⃣1⃣പൂജാരക്കും രാഹുലിനും അര്‍ധ സെഞ്ചുറി, ഇന്ത്യ പൊരുതുന്നു*
⬛ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. 87 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റും കളി തീരാന്‍ രണ്ടു ദിവസവും ബാക്കി നില്‍ക്കെ ഇന്ത്യക്ക് 126 റണ്‍സിന്റെ ലീഡായി.
➖➖➖➖➖➖➖➖➖➖
No comments:
Post a Comment