🗓2017 മാര്‍ച്ച് 15 ബുധൻ
➖➖➖➖➖➖➖➖➖➖
_*🌴പ്രാദേശികം🌴*_
*0⃣1⃣മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥി*
⬛മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ തന്നെ ലീഗ് നേതൃത്വം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
▪പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗമാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
*0⃣2⃣ലാവ്‍ലിന്‍ കേസ്: രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല പ്രതി ചേര്‍ത്തതെന്ന് പിണറായി*
⬛ലാവ്‍ലിന്‍ കേസില്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല പ്രതി ചേര്‍ത്തതെന്ന് പിണറായി വിജയന്റെ സത്യവാങ്മൂലം. മലബാര്‍ കാന്‍സര്‍ സെന്റര്‍ സര്‍ക്കാരുമായാണ് ധാരണയുണ്ടാക്കിയത്.
▪കനേഡിയന്‍ കമ്പനിയായ സിഡ നേരിട്ട് പണം നല്‍കാമെന്നാണ് കരാര്‍. ഇടപാടില്‍ ഗൂഢാലോചനയുണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
*0⃣3⃣കെ.പി.സി.സി. അധ്യക്ഷസ്ഥാനം: കോണ്‍ഗ്രസില്‍ ഭിന്നത*
⬛കെ.പി.സി.സി. അധ്യക്ഷനെ നിര്‍ണ്ണയിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. എം.എം. ഹസ്സന് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന എ ഗ്രൂപ്പ് അഭിപ്രായം ഉമ്മന്‍ചാണ്ടി രമേഷ് ചെന്നിത്തലയെ അറിയിച്ചു.
▪സംസ്ഥാന നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനം എന്ന നിലയിൽ ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ് ഐ ഗ്രൂപ്പിൻറെ നിലപാട്.
*0⃣4⃣ലാവ് ലിന്‍ കേസില്‍ പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വെ*
⬛എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായിക്കുവേണ്ടി പ്രശസ്ത അഭിഭാഷകന്‍ അഡ്വ. ഹരീഷ് സാല്‍വെ വെള്ളിയാഴ്ച ഹാജരാകും. ഇന്ന് ലാവ്‌ലിന്‍ കേസ് പരിഗണിച്ചപ്പോള്‍ പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
▪ഹരീഷ് സാല്‍വെയ്ക്ക് ഹാജരാകുന്നതിനായി കേസിന്റെ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 17ലേക്ക് മാറ്റണമെന്ന് അഡ്വ.എന്‍.കെ ദാമോദരന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
*0⃣5⃣പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് മുന്‍കൂര്‍ ജാമ്യം*
⬛നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
▪ചോദ്യം ചെയ്യലിനായി പ്രതീഷ് നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പ്രതീഷിന്റെ ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
*0⃣6⃣മിഷേലിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു*
⬛കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മധു പറഞ്ഞു.
▪ഇതിനിടെ മിഷേലിന്റെ മാതാപിതാക്കളുടെ പരാതി വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് പോലീസ് കംപ്ലൈന്‍സ് അതോറിറ്റി ചെയര്‍മാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
_*🌐ദേശീയം🌐*_
*0⃣7⃣കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; 12 വയസ്സുള്ള കശ്മീരി പെണ്‍കുട്ടിയും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു*
⬛കുപ്‌വാരയില്‍ ഭീകരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളും ഒരു കശ്മീരി പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. കനിസ എന്ന 12 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
▪ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ കനിസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനും ഒരു പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിനിടെ പരിക്കേറ്റു.
*0⃣8⃣വ്യോമസേനയുടെ സുഖോയ്-30 ജെറ്റ് വിമാനം തകര്‍ന്നു വീണു*
⬛ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 ജെറ്റ് വിമാനം തകര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്കേറ്റു. വിമാനത്തിലെ പൈലറ്റുമാര്‍ സുരക്ഷിതരാണ്.
▪രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലുള്ള ശിവ്കര്‍ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.
*0⃣9⃣മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബീരേന്‍സിങ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു*
⬛മണണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബീരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് മണിപ്പൂരില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്.
*1⃣0⃣ഭക്ഷണവും മദ്യവും സിനിമയും കര്‍ണാടകയില്‍ ഇനി ചുരുങ്ങിയ ചെലവില്‍*
⬛മദ്യവും ഹോട്ടല്‍ ഭക്ഷണവും സിനിമയും കര്‍ണാടകയില്‍ ഇനി ചുരുങ്ങിയ ചെലവില്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച കര്‍ണാടക സ്റ്റേറ്റ് ബജറ്റിലാണ് ജനപ്രിയമായ പ്രഖ്യാപനങ്ങളുള്ളത്. തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ പോലെ നമ്മ കാന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
*1⃣1⃣എല്‍കെ അദ്വാനി രാഷ്ട്രപതിയായേക്കും*
⬛മുതിര്‍ന്ന ബിജെപി നേതാവും ഉപപ്രധാനമന്ത്രിയായിരുന്ന എല്‍കെ അദ്വാനി അടുത്ത രാഷ്ട്രപതിയായേക്കും. കഴിഞ്ഞ മാര്‍ച്ച് 8ന് സോംനാഥില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അദ്വാനി രാഷ്ട്രപതി ചുമതലയേല്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
▪തന്റെ ഗുരുദക്ഷിണയാണ് ഈ സ്ഥാനമെന്നും ഏറ്റെടുക്കണമെന്നും അദ്വാനിയോട് മോഡി യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ജൂലൈയിലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
*1⃣2⃣വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്; മായാവതി കോടതിയിലേക്ക്*
⬛യുപി തെരഞ്ഞെടുപ്പില്‍ ഇലക്ടോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിഷയം കോടതിയിലേക്ക്. ബി.എസ്.പി നേതാവ് മായാവതിയാണ് ഇക്കാര്യം കോടതിയിലെത്തിക്കുന്നത്. തങ്ങളുന്നയിച്ച പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും മായാവതി പറഞ്ഞു.
*1⃣3⃣ആര്‍.കെ നഗറില്‍ ടി.ടി.വി. ദിനകരന്‍ മത്സരിക്കും*
⬛ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്ക് ഏപ്രില്‍ 12ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ മത്സരിക്കുന്നമെന്ന് എഐഎഡിഎംകെ പാര്‍ട്ടി അധ്യക്ഷന്‍ കെ.എ സെങ്കോട്ടൈയന്‍. മാര്‍ച്ച് 23ന് ആണ് ദിനകരന്‍ പത്രിക സമര്‍പ്പിക്കുന്നത്.
_*🌍അന്താരാഷ്ട്രം🌍*_
*1⃣4⃣ശിരോവസ്ത്രം നിരോധിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ കോടതി*
⬛ജീവനക്കാരുടെ വസ്ത്രധാരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ നീതിന്യായക്കോടതി ഉത്തരവ്. ശിരോവസ്ത്രമടക്കമുള്ള മതപരമായ വസ്ത്രങ്ങള്‍ നിയന്ത്രിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
*1⃣5⃣നയങ്ങളില്‍ മാറ്റമില്ലാതെ ട്രംപ്*
⬛അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം വൈറ്റ്ഹൌസില്‍ ചേര്‍ന്നു. ആരോഗ്യ, പ്രതിരോധ രംഗങ്ങളിലെ പരിഷ്കരണങ്ങളുമായി മുന്നോട്ട്പോകുമെന്ന് യോഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു ആദ്യ മന്ത്രിസഭായോഗത്തിലെ ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍.
*1⃣6⃣യുപി വിജയം: നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക് പെൺകുട്ടി*
⬛ഉത്തർപ്രദേശിൽ ബിജെപി നേടിയ വിജയത്തിന് നരേന്ദ്ര മോദിയെ ആഭിനന്ദിച്ച് പാകിസ്ഥാനിൽ നിന്ന് പതിനൊന്നുകാരിയായ അഖീദത് നവീദ് എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. പാകിസ്ഥാനും ഇന്ത്യയും വെടിയുണ്ടകൾക്ക് പകരം പുസ്‌തകങ്ങളും തോക്കുകൾക്ക് പകരം പാവപ്പെട്ടവർക്ക് മരുന്നും വാങ്ങുമെന്ന് ശപഥം ചെയ്യണം എന്ന് അഖീദത് നവീദ് എഴുതുന്നു.
_*✈പ്രവാസി✈*_
*1⃣7⃣അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകുന്നു*
⬛സാമ്പത്തിക ഇടപാട് കേസിൽ ജയിലിലായ പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ഉടൻ ജയില്‍ മോചിതനാകും. 18 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് അറ്റ്ലസ് രാമചന്ദ്രൻ പുറത്തു വരുന്നത്. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്‍റെ മോചനം സാധ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.
*1⃣8⃣ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസ്*
⬛ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു.
▪കൂടുതല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഗള്‍ഫ് മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതോടെ കേരള സെക്ടറില്‍ നിരക്കിളവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
_*📊സാമ്പത്തികം📊*_
*1⃣9⃣ജിയോക്ക് വെല്ലുവിളിയായി BSNL ഹോളി ഓഫര്‍*
⬛റിലയന്‍സ് ജിയോക്ക് വെല്ലുവിളിയായി ബിഎസ്‌എന്‍എല്‍. 291 രൂപയ്ക്ക് ഇരട്ടി ഡാറ്റ നല്‍കിയാണ് ബിഎസ്‌എന്‍എല്‍ ജിയോക്ക് പണികൊടുത്തത്. നിലവില്‍ ലഭിച്ചു കൊണ്ടിരുന്ന ഡാറ്റ നിരക്ക് ഇരട്ടിയാക്കുകയാണ് ബിഎസ്‌എന്‍എല്‍ ചെയ്തത്. ഹോളി ഓഫര്‍ ആയാണ് ബിഎസ്‌എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്.
▪നിലവിലെ ഡേറ്റാ പാക്കുകളായ 156, 198, 291, 549 എന്നിവയെല്ലാം പുതുക്കിയിട്ടുണ്ട്. 156 രൂപ പാക്കില്‍ ഏഴു ജിബി ഡാറ്റ 28 ദിവസം ഉപയോഗിക്കാം. നിലവില്‍ ഈ പാക്കില്‍ 10 ദിവസത്തേക്ക് 4ജിബി ഡേറ്റയാണ് ലഭിക്കുന്നത്. 198 രൂപയുടെ പാക്കില്‍ 4ജിബി അധിക ഡാറ്റ ലഭിക്കും.
*2⃣0⃣ഐഡിയ വോഡഫോണ്‍ ലയനം ഈയാഴ്ച്ചയെന്ന് റിപ്പോര്‍ട്ട്*
⬛ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡാഫോണും തമ്മിലുള്ള ലയനം ഈയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എട്ടുമാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണും തമ്മില്‍ ലയിക്കുവാന്‍ ധാരണയായത്.
*2⃣1⃣സ്വർണവിലയിൽ വൻ ഇടിവ്*
⬛സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്. ഇന്നും സ്വര്‍ണവില കുത്തനെ കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 21,360 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2670 രൂപയുമായി.
*🎥സിനിമ🎥*
*2⃣2⃣പൊട്ടിച്ചിരിപ്പിക്കാൻ 'അലമാര'; മോഷൻ പോസ്റ്റർ*
⬛യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അലമാര’യുടെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
▪ഒരു കല്യാണവീടിനെയും മറ്റും ചുറ്റിപറ്റിയുള്ള ചിത്രമാണെന്ന് ഉറപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. പലഹാരങ്ങൾ ഇരിക്കുന്ന ഒരു അലമാരയാണ് പോസ്റ്ററിൽ കാണിക്കുന്നത്. വിവാഹങ്ങൾക്ക് അലമാര കൊടുക്കുന്ന ചടങ്ങിന്റെ രസാവഹമായ അവതരണം തന്നെയാകും ചിത്രമെന്ന് പ്രതീക്ഷിക്കാം.
*2⃣3⃣'ബിയോണ്ട് ദി ബോര്‍ഡേര്‍സ്' റിലീസ് നാല് ഭാഷകളില്‍*
⬛മോഹൻലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രമായ 1971, ബിയോണ്ട് ബോര്‍ഡേര്‍സ് റിലീസിനെത്തുക നാല് ഭാഷകളിലായി. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം പുറത്തിറക്കും. മലയാളവും തെലുങ്കും ഒരേസമയം റിലീസ് ചെയ്യും.
▪ഹിന്ദിയില്‍ പ്രമുഖ ബാനറാണ് സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. മറ്റുഭാഷകളിലും മോഹന്‍ലാലിന്‍റെ താരമൂല്യം കൂടിയതോടെയാണ് അണിയറക്കാര്‍ ഇത്തരത്തിലൊരു റിലീസിന് മുതിര്‍ന്നത്.
*2⃣4⃣'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ നാളെയെത്തും*
⬛ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ നാളെഎത്തും. ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പടെ 250-300 സ്ക്രീനുകളിൽ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും. രണ്ട് മിനിറ്റും 20 സെക്കന്റുമുള്ള ട്രെയിലറില്‍ യുദ്ധ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
_*⚽കായികം⚽*_
*2⃣5⃣സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം*
⬛സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക് നേടിയപ്പോള്‍ റെയില്‍വേസിനായി മലയാളി താരം രാജേഷ് ഇരട്ടഗോള്‍ നേടി.
*2⃣6⃣ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു*
⬛ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാന്‍ സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
▪ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ സ്ഥാനം രാജിവെച്ചാണ് കഴിഞ്ഞ വര്‍ഷം ഐ.സി.സി ചെയര്‍മാനായത്.
➖➖➖➖➖➖➖➖➖➖
Wednesday, 15 March 2017
പ്രധാന🗞വാർത്തകൾ…
Subscribe to:
Post Comments (Atom)
No comments:
Post a Comment