കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലായി ചിത്രരചന, പരിസ്ഥിതി,നാടകം, മാധ്യമം, ശാസ്ത്രം, കഥ, കവിത എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള (അഞ്ചാം ക്ലാസ് കഴിഞ്ഞവർ മുതൽ പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുന്നവർ വരെ) കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‍സൈറ്റായ http://ksicl.org വഴി മാര്‍ച്ച് 20 മുതല്‍ അപേക്ഷിക്കാം. അവസാനതീയതി മാര്‍ച്ച് 31.
തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്.
Sunday, 19 March 2017
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2017 അവധിക്കാല സഹവാസ ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment