Tuesday, 21 March 2017

പ്രധാന വാർത്തകൾ


*📰0⃣1⃣:രണ്ട് ലക്ഷത്തിലധികം കറന്‍സി ഇടപാട് വേണ്ട; നോട്ട് കൈമാറ്റ പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍*
⬛കറന്‍സി ഇടപാട് പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദനീയമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്ന് ലക്ഷമായിരുന്ന ഉയര്‍ന്ന നോട്ട് കൈമാറ്റ പരിധി രണ്ട് ലക്ഷമാക്കി നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

*📰0⃣2⃣:ഭവാനി നദിയിലെ ചെക്ക് ഡാം തടയില്ലെന്ന് സുപ്രിംകോടതി*
⬛കാവേരിയിലെ പോഷക നദിയായ ഭവാനിയില്‍ കേരളം ചെക്ക് ഡാം നിര്‍മ്മിക്കുന്നത് തടയണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രിം കോടതി നിരസിച്ചു.
▪കാവേരി ട്രൈബ്യൂണല്‍ നിശ്ചയിച്ച് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വെള്ളം കൊണ്ട് പോകാനാണ് കേരളം ഡാം നിര്‍മ്മിക്കുന്നതെന്ന തമിഴ്നാടിന്റെ വാദം കോടതി അംഗീകരിച്ചില്ല. അനുവദിച്ച അളവില്‍ മാത്രമേ ഡാമിന് വേണ്ട വെള്ളം ഉപയോഗിക്കൂ എന്ന് കേരള സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് കോടതി പറഞ്ഞു.

*📰0⃣3⃣:ബാബരി; വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി*
⬛ബാബരി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരത്തിലെത്തണം. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കഹാര്‍ വ്യക്തമാക്കി. സുബ്രഹ്മണ്യന്‍ സാമിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

_*🌴പ്രാദേശികം🌴*_
*📰0⃣4⃣:8041 കോടിയുടെ പദ്ധതിക്ക് കിഫ്ബി അനുമതി*
⬛വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച 8041 കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ഏറ്റവും കൂടുതല്‍ പണം വൈദ്യുതിമേഖലക്കാണ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി മേഖലയിലെ 5200 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 2000 കോടി രൂപ അടയന്തരമായി വായ്പ എടുക്കാനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
▪മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കിഫ്ബിയുടെ രണ്ടാമത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കയിത്.

*📰0⃣5⃣:എം ബി ഫൈസല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു*
⬛മലപ്പുറം ലോക്സഭാ ഉപതരെഞ്ഞുടുപ്പില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്.

*📰0⃣6⃣:യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ട്- കെ.എം.മാണി*
⬛കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കെഎം മാണി. തിരിച്ചുവിളിച്ച ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മനസ്സിന് നന്ദി അറിയിക്കുന്നു.
▪ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന്‌ ഇറങ്ങിപോയത്. ഉടന്‍ തിരിച്ചു പോകില്ലെന്നും മാണി പറഞ്ഞു. അതേ സമയം യുഡിഎഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനം എടുക്കും.
▪മലപ്പുറത്ത് വ്യക്തിപരമായ പിന്തുണയാണ്, കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നതെന്നും മാണി വ്യക്തമാക്കി.

*📰0⃣7⃣:പൊലീസിനെ ശകാരിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ*
⬛നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്‌റു ഗ്രൂപ്പുമായി ഹൈക്കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങിന് ജിഷ്ണുവിന്റെ അമ്മ മഹിജ പരാതി നല്‍കിയത്.

*📰0⃣8⃣:കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം*
⬛തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണ്.
▪രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പതിവുള്ള പരിശീലന പറക്കലിനായി പറന്നുയര്‍ന്ന ചേതക് ഹെലികോപ്റ്ററില്‍ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

*📰0⃣9⃣:അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല; CPI*
⬛അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ. വൈദ്യുതി ബോര്‍ഡിലെ എഞ്ചിനീയര്‍മാരാണ് പദ്ധതിക്ക് പിന്നില്‍. പരിസ്ഥിതിക്ക് ദോഷം തട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതുപക്ഷം മുന്‍ഗണന കൊടുത്തിട്ടുള്ളത്. ആ നിലപാടില്‍ നിന്ന് ഒരു മാറ്റം വരുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

*📰1⃣0⃣:അച്ഛനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; മലപ്പുറത്ത് ബിജെപിക്ക് ബിഡിജെഎസ് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപനം*
⬛എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും അച്ഛനുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി വിഷയത്തില്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. മലപ്പുറത്ത് ബിജെപിയെ ബിഡിജെസ് പിന്തുണക്കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
▪മലപ്പുറത്ത് എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെന്നും ബിജെപി പ്രഖ്യാപിച്ച അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്നുമായിരുന്നു നേരത്തെ ബിജെപിയുമായി ഉടക്കിയ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ബിഡിജെഎസ്- ബിജെപി തര്‍ക്കം സമവായത്തിലെത്തിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും തുഷാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

*📰1⃣1⃣:പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ*
⬛കേരളം ഞെട്ടിയ പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി ജോലി ചെയ്ത് വന്നിരുന്ന ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി കോടതി വിലയിരുത്തി.

*📰1⃣2⃣:രാഹുല്‍ ഗാന്ധിക്ക് നയിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ്*
⬛കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ കെപിസിസി അധ്യക്ഷനെ നിയമിക്കാത്തതിലും കെഎസ്‌യുവില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.
▪പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണമെന്നും മഹേഷ് പറയുന്നു.

*📰1⃣3⃣:കാസര്‍കോട് ചൂരില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു*
⬛കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കുടക് സ്വദേശിയായ റിയാസ്(30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. താമസസ്ഥലത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. റിയാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.

_*🌐ദേശീയം🌐*_
*📰1⃣4⃣:പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമ; മോദി*
⬛പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമയെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ നിശ്ചിത അംഗങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മോദി ഇക്കാര്യത്തില്‍ തന്റെ അനിഷ്ടം രേഖപ്പെടുത്തിയത്.

*📰1⃣5⃣:മഠം നടത്തുന്നതുപോലെയല്ല യു.പി ഭരണം; ബിജെപിക്കെതിരെ ശിവസേന*
⬛ഉപമുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിക്ക് നേരെ വീണ്ടും ശിവസേനയുടെ ഒളിയമ്പ്. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ വിമർശം. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് സേനയുടെ വിമർശം.
▪മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നയത്തിന് എതിരാണെന്ന് പറഞ്ഞ ബിജെപി, യുപിയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ യുപിയില്‍ ഹിന്ദുത്വ ശക്തി കരുത്താര്‍ജ്ജിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

_*✈അന്താരാഷ്ട്രം✈*_
*📰1⃣6⃣:യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​തിന്റെ നടപടിക്രമങ്ങള്‍ ബ്രി​ട്ട​​ൻ ഈ ​മാ​സം 29ന്​ ​ആ​രം​ഭി​ക്കും*
⬛ബ്രി​ട്ട​​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​തിന്റെ ഔ​ദ്യോ​ഗി​ക പ്ര​ക്രി​യ​ക​ൾ ഈ ​മാ​സം 29ന്​ ​ആ​രം​ഭി​ക്കും. യൂനിയന്‍ വിടുന്നത് സംബന്ധിച്ച കത്ത് പ്രധാനമന്ത്രി തെരേസ മേ 29ന് അയച്ചേക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

*📰1⃣7⃣:ചില രാജ്യക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിലക്കി അമേരിക്ക*
⬛മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രാ വിലക്കിന് പിന്നാലെ ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തി. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
▪ലാപ്‌ടോപ്, ടാബ്‌ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ കൊണ്ടു വരുന്നതിനുള്ള വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

*📰1⃣8⃣:അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം*
⬛അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സ്ഥിരീകരണം. ട്രംപിന്‍റെ വിജയത്തില്‍ സ്വാധീനം ചെലുത്താന്‍ റഷ്യക്ക് കഴിഞ്ഞോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഫ് ബി ഐ മേധാവി ജെയിംസ് കോമെ പറഞ്ഞു.

*📰1⃣9⃣:അ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി ഐക്യരാഷ്ട്രസഭ*
⬛ലോകത്ത് അ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​ത്​ വ​ർ​ധി​ച്ച​താ​യി ഐക്യരാഷ്ട്രസഭ. അന്താ​രാ​ഷ്​​ട്ര വം​ശീ​യ വി​വേ​ച​ന ഉന്മൂലന ദി​ന​മായ ഇന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

_*📊സാമ്പത്തികം📊*_
*📰2⃣0⃣:നോട്ട് മാറൽ: സർക്കാരിനും ആർബിഐക്കും സുപ്രീം കോടതി നോട്ടീസ്*
⬛അസാധുവാക്കിയ പഴയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി.
▪രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

*📰2⃣1⃣:പേടിഎം വാലറ്റിലെ പണത്തിനും ഇനി ഇന്‍ഷുറന്‍സ് സുരക്ഷ*
⬛വാലറ്റ് മണിയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കവുമായി പേടിഎം. പേടിഎം വാലറ്റുകളിലെ പണം സുരക്ഷിതമാക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതായി പേടിഎം പ്രഖ്യാപിച്ചു.  പേടിഎം വാലറ്റിന് പേയ്മെന്റ് ബാങ്കിനുള്ള റിസര്‍വ്വ് ബാങ്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പേടിഎമ്മിന്റെ പുതിയ നീക്കം.

*📰2⃣2⃣:ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിടി എസ്ബിഐ ശാഖകളായി മാറും*
⬛സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്ന നടപടി ഏപ്രില്‍ ഒന്നിന് തുടങ്ങും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയുടെ ശാഖകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐ. ശാഖകളായി മാറും.

*📰2⃣3⃣:കൊക്കകോളയ്ക്ക് 34 ശതമാനം നികുതി*
⬛കൊക്ക കോളയ്ക്ക് നികുതി വര്‍ദ്ധനവുമായി ചരക്കുസേവന നികുതി. സെപ്തംബര്‍ മുതല്‍ കൊക്കക്കോളയ്ക്ക് 34 ശതമാനം നികുതി ഈടാക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചരക്കുസേവന നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കൊക്ക കോളയ്ക്കുള്ള ഇരുട്ടടി കിട്ടിയത്.

_*📚വിദ്യഭ്യാസം📚*_
*📰2⃣4⃣:നാളെ സ്വാശ്രയ കോളേജ് സമരം*
⬛സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു.
▪എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നാളെ ഒരു ദിവസത്തേക്ക് മാത്രമാണ് സമരം. നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

_*💾സാങ്കേതികവിദ്യ💾*_
*📰2⃣5⃣:വാട്സാപ്പ് സ്റ്റാറ്റസ് തിരിച്ചത്തി*
⬛ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്സ്‌ആപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ വീണ്ടും. കഴിഞ്ഞ മാസം മുതലുണ്ടായ അപ്ഡേറ്റിൽ വാട്സാപ്പിൽ ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.

_*🎥സിനിമ🎥*_
*📰2⃣6⃣:1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് ടീസര്‍*
⬛മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് ടീസര്‍ പുറത്തിറങ്ങി.
1971 ഭാരത സരിഹഡ്ഡുവിന്റെ ടീസറാണ് പുറത്തിറങ്ങിയത്.

*📰2⃣7⃣:കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും*
⬛അമല്‍ നീരദിൻറെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും.
പുതുമുഖം കാര്‍ത്തികയാണ് നായിക. പാലാക്കാരനായ അജി മാത്യു എന്ന യുവാവ് അമേരിക്കയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം.

_*⚽കായികം⚽*_
*📰2⃣8⃣:ഐ.സി.സി റാങ്കിങ്: അശ്വിനെ മറികടന്ന് ജഡേജ ഒന്നാമത്, ബാറ്റ്‌സ്മാന്‍മാരില്‍ പൂജാര രണ്ടാമത്*
⬛ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്. നേരത്തെ ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന ആര്‍.അശ്വിനെ പിന്തള്ളിയാണ് ജഡേജ ഒറ്റയ്ക്ക് ഒന്നാമതെത്തിയത്. ഓസീസിനെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ ഒമ്പത് വിക്കറ്റ് നേട്ടമാണ് ജഡേജയെ തുണച്ചത്.
➖➖➖➖➖➖➖➖➖➖

No comments:

Post a Comment