മോഹന്‍ലാല്‍ മികച്ച നടന്‍, നയന്‍താര മികച്ചനടി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2016 പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പം എന്ന സിനിമ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. പ്രിയദര്‍ശനാണു മികച്ച സംവിധായകന്‍. (ചിത്രം:ഒപ്പം).ഒപ്പത്തിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയന്‍താര മികച്ച നടിക്കുമുള്ള അവാര്‍ഡ് കരസ്ഥമാക്കി. നാല്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ റൂബി ജൂബിലി പുരസ്‌കാരം വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമര്‍പ്പിക്കും. സമഗ്രസംഭാവനകളെമാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം സംവിധായകനും നിര്‍മാതാവും കവിയുമായ പി. ശ്രീകുമാരന്‍ തമ്പിക്കും ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവര്‍ക്കും നല്‍കും. മറ്റ് അവാര്‍ഡുകള്‍ മികച്ച ജനപ്രിയസിനിമ: പുലിമുരുകന്‍ മികച്ചരണ്ടാമത്തെ ചിത്രം: ജേക്കബിന്റെ സ്വര്‍ഗരാജ്യം മികച്ച രണ്ടാമത്തെ നടന്‍: രഞ്ജി പണിക്കര്‍ (ചിത്രം:ജേക്കബിന്റെ സ്വര്‍ഗരാജ്യം), സിദ്ദീഖ് (സുഖമായിരിക്കട്ടെ) മികച്ച രണ്ടാമത്തെ നടി: സുരഭിലക്ഷ്മി (ചിത്രം:മിന്നാമിനുങ്ങ്)
മികച്ച ബാലതാരം: ബേബി എസ്തര്‍ അനില്‍ (ചിത്രം:ജെമിനി) ബേബി അക്ഷര (ആടുപുലിയാട്ടം, ദേവയാനം) മികച്ചതിരക്കഥാകൃത്ത്: വിനീത് ശ്രീനിവാസന്‍ (ചിത്രം: ജേക്കബിന്റെ സ്വര്‍ഗരാജ്യം) മികച്ച ഗാനരചയിതാവ്: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ (ചിത്രം:കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ) മികച്ചസംഗീത സംവിധായകന്‍ : എം.ജയചന്ദ്രന്‍ (ചിത്രം:കാംബോജി ) മികച്ചപിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം:കലയുടെ കവിത, ചിത്രം: കുപ്പിവള, ഗാനം : സൂര്യന്‍ സ്വയം ജ്വലിക്കുന്നു, ചിത്രം: ഒറ്റക്കോലം) മികച്ച പിന്നണി ഗായിക: വര്‍ഷ വിനു (ഗാനം: മെല്ലെ വന്നു പോയി, ചിത്രം: മറുപടി), അല്‍ക അജിത് (ഗാനം .. ഓരില ഈരില ചിത്രം: ഡഫേദാര്‍) മികച്ച ഛായാഗ്രാഹകന്‍: സുജിത് വാസുദേവ് (ചിത്രം ജെയിംസ് ആന്‍ഡ് ആലീസ്) മികച്ച ചിത്രസന്നിവേശകന്‍: അഭിലാഷ് ബാലചന്ദ്രന്‍ (ചിത്രം: വേട്ട) മികച്ച ശബ്ദലേഖകന്‍: ഡാന്‍ ജോസ് (ചിത്രം: ആടുപുലിയാട്ടം) മികച്ച കലാസംവിധായകന്‍ : ബാവ (ചിത്രം: ആക്ഷന്‍ ഹീറോ ബിജു) മികച്ച മേക്കപ്പ്മാന്‍ : സജി കൊരട്ടി (ചിത്രം: ഒപ്പം) മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: കാംബോജി) മികച്ച നവാഗത പ്രതിഭ : രാജിനി ചാണ്ടി (ചിത്രം: ഒരു മുത്തശ്ശി ഗദ) മികച്ച നവാഗത സംവിധായിക: വിധു വിന്‍സന്റ് (ചിത്രം: മാന്‍ഹോള്‍) അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡുകള്‍: നിവിന്‍ പോളി (ചിത്രം ആക്ഷന്‍ ഹീറോ ബൈജു), ലക്ഷ്മി ഗോപാലസ്വാമി (ചിത്രം കാംബോജി), ടിനി ടോം (ചിത്രം ഡഫേദാര്‍) സമുദ്രക്കനി (ചിത്രങ്ങള്‍: ഒപ്പം, ടു ഡേയ്‌സ്) സാങ്കേതികസവിശേഷതയ്ക്കുള്ള പ്രത്യേകജൂറി പുരസ്‌കാരം: ടു ഡേയ്‌സ് (സംവിധാനം നിസാര്‍) സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ആറടി (സംവിധാനം സജി പാലമേല്‍) സംസ്‌കൃത ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം: സൂര്യകാന്ത (സംവിധാനം എം.സുരേന്ദ്രന്‍)
Tuesday, 7 March 2017
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Wednesday, 1 March 2017
അശ്‌ളീല ഫോട്ടോസ് whatsapp il പരത്തുന്നവർക്കെതിരെ സൈബർ സെൽ രംഗത്ത്.
പുതിയമാറ്റത്തിന് ഒരുങ്ങുകയാണ് സൈബർ സെൽ. കൊച്ചിയിലാണ് ഇത് ആദ്യമായി പരീക്ഷിക്കാൻ ഒരുങ്ങുന്നത്. Whatsapp വഴിയും മറ്റു മീഡിയകൾ വഴിയും അശ്‌ളീല photos videos പ്രചരിപ്പിക്കുന്നവരെ ആണ് സൈബർ സെൽ monitor ചെയ്യാൻ ഒരുങ്ങുന്നത്. പ്രാഥമിക ഘട്ടത്തിൽ 25,000/- പിഴയും കേസിന്റെ സ്വഭാവം അനുസരിച്ചു ശിക്ഷയും വിധിക്കുമെന്നാണ് പ്രാഥമിക നിഗമനം. അശ്ലീലം അടങ്ങുന്ന ഫോട്ടോ /വീഡിയോ ഉള്ള ഫോൺ cyber സെൽ ചെക്ക് ചെയ്യുകയും അതുവഴി കേരളത്തിലെ cyber പീഡനങ്ങൾ കുറയ്ക്കുകയും aanu ലക്‌ഷ്യം. വെഹിക്കിൾ ലൈസൻസ് ചെക്ക് ചെയ്യുന്നതുപോലെ ആയിരിക്കും cyber സെല്ലിന്റെ ചെക്കിങ് രീതി. റോഡിൽ തടഞ്ഞു നിർത്തി ഓരോരുത്തരുടെയും ഫോൺ വാങ്ങി cyber സെൽ interface il കണക്ട് ചെയ്തിട്ടാണ് ഈ puthiya cyber സെല്ലിന്റെ പബ്ലിക് ചെക്കിങ് നടക്കുക..മാർച്ച് 1 മുതൽ നിലവിൽ വരുന്ന ee cyber cell മൊബൈൽ ചെക്കിങ് പ്രാഥമിക ഘട്ടത്തിൽ 3ദിവസം വരെ വാണിംഗ് പീരീഡ് ആയിരിക്കും . എന്നിട്ടും മൊബൈൽ അശ്ലീലങ്ങൾ ക്ലിയർ ചെയ്തില്ലെങ്കിൽ പിഴയും ശിക്ഷയും തീർപ്പാകും.
Cyber cell kerala.😳
Tuesday, 28 February 2017
മലയാളം മീഡിയം പടിയിറങ്ങുന്നു
സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അതിവേഗം ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുന്നു. പേരിന് ഒരു ഡിവിഷന്‍ മലയാളമായി നിലനിര്‍ത്തി ബാക്കി ഡിവിഷനുകളെല്ലാം ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുകയാണ്. നിലനിര്‍ത്തുന്ന മലയാളംമാധ്യമക്ലാസ് കടലാസില്‍ മാത്രമാണെന്നു ആരോപണമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.ടി.എയും സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റും ചേര്‍ന്നാണ് സ്‌കൂള്‍ സംരക്ഷണത്തിനെന്ന പേരില്‍ മാതൃഭാഷാവധം നടത്തുന്നത്. ജോലി സംരക്ഷിക്കാന്‍ അധ്യാപകരും അധ്യാപക സംഘടനകളും ഇതിന് ഒത്താശ ചെയ്യുന്നു. സംസ്ഥാനത്തെ 13,197 പൊതുവിദ്യാലയങ്ങളില്‍ 4,169 സ്‌കൂളുകളിലെ ഭൂരിപക്ഷം ഡിവിഷനുകളും ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറിക്കഴിഞ്ഞു. 2012-ല്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാതൃഭാഷാ വിരുദ്ധമായ ഉത്തരവും ഇംഗ്ലീഷ് മാധ്യമവത്കരണത്തിന് ബലമേകുന്നു. വിദ്യാലയത്തില്‍ ഒരു ക്ലാസിന് രണ്ട് ഡിവിഷനുണ്ടെങ്കില്‍ മലയാളം ഡിവിഷന്‍ നിലനിര്‍ത്തി 30 കുട്ടികള്‍ക്ക് ഒന്നെന്ന തോതില്‍ ഇംഗ്ലീഷ് മാധ്യമം തുടങ്ങാമെന്നതായിരുന്നു ഉത്തരവ്. മൂന്ന് ഡിവിഷനുണ്ടാവുകയും 30 കുട്ടികളെങ്കിലും ആവശ്യപ്പെടുകയും ചെയ്താല്‍ ഒന്ന് ഇംഗ്ലീഷാക്കാമെന്നായിരുന്നു മുമ്പത്തെ ചട്ടം. 2012-ലെ ഉത്തരവിനുമുമ്പ് ഏതാനും സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ചുരുങ്ങിയ ഡിവിഷനുകളിലേ ഇംഗ്ലീഷ് മാധ്യമം ഉണ്ടായിരുന്നുള്ളൂ. 2012-ലെ നിയമം എല്‍.പി., യു.പി. സ്‌കൂളുകളിലാണ് ആദ്യം ആവിഷ്‌കരിച്ചത്. വരുന്ന അധ്യയന വര്‍ഷത്തോടെ ഇത് ഹൈസ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ള എല്‍.പി, യു.പി. സ്‌കൂളുകളുടെ എണ്ണം 9,274 ആണെന്നിരിക്കെ ഇപ്പോള്‍ 4,169 സ്‌കൂളുകളും ഇംഗ്ലീഷ് മാധ്യമത്തിലേക്കു മാറിക്കഴിഞ്ഞു. നഗരപ്രദേശങ്ങളിലെ ഗവ., സ്വകാര്യ സ്‌കൂളുകളില്‍ മലയാളം മാധ്യമം ഇപ്പോള്‍ മേമ്പൊടിക്ക് മാത്രമായി. ഔദ്യോഗികമായി സര്‍ക്കാര്‍ അനുവാദമില്ലാത്തതിനാല്‍ സൗജന്യ മലയാള പാഠപുസ്തകങ്ങള്‍ ചില സ്‌കൂളുകള്‍ വെറുതെ വാങ്ങി നശിപ്പിക്കുന്നു. അംഗീകാരമില്ലാത്ത ഇംഗ്ലീഷ് പ്രൈമറി ക്ലാസുകളില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങി പഠിപ്പിക്കുകയും ചെയ്യുന്നു. 2012-നു ശേഷമാണ് പ്രൈമറി സ്‌കൂളുകളില്‍ വ്യാപകമായി ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങിയത്. കെ.ഇ.ആറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കിലും പൊതുവിദ്യാലയത്തിലെ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയെ വിദ്യാഭ്യാസ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ പ്രീപ്രൈമറി കുട്ടികളെ ഒന്നാം ക്ലാസിലേക്ക് ചേര്‍ക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ കേരളത്തിലെ മാതൃഭാഷാധിഷ്ഠിത പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നുവെന്നാരോപിച്ച് പൊതുവിദ്യാലയ സംരക്ഷണവലയം സൃഷ്ടിച്ച വിദ്യാഭ്യാസ വകുപ്പിന് ഇത് സംബന്ധിച്ച് കണക്ക് പോലുമില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 1,282 സ്‌കൂളുകളിലായി നാല് ലക്ഷത്തില്‍പരം വിദ്യാര്‍ഥികളാണ് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നത്. ഗവ., സ്വകാര്യ സ്‌കൂളുകളിലായി 41 ലക്ഷത്തിലേറെയും. അധ്യായന മാധ്യമം എന്നനിലയില്‍നിന്ന് മലയാളത്തെ മാറ്റി നിര്‍ത്തുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിയ പൊതുവിദ്യാലയങ്ങളുടെ കണക്ക്. കാസര്‍കോട് 121 കണ്ണൂര് 314 വയനാട് 106 കോഴിക്കോട് 355 മലപ്പുറം 580 പാലക്കാട് 264 തൃശ്ശൂര് 432 എറണാകുളം 391 കോട്ടയം 311 ആലപ്പുഴ 274 ഇടുക്കി 152 പത്തനംതിട്ട 138 കൊല്ലം 342 തിരുവനന്തപുരം 389